ജില്ലയിൽ വിവിധ സ്‌കൂളുകളിലാണ് അധ്യാപക ഒഴിവ്.
മലയാളം അദ്ധ്യാപക ഒഴിവ്
കന്നഡ ഭാഷ മീഡിയം മാത്രമുളള വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം സാധ്യമാക്കുന്നതിനായി എല്‍.പി. വിഭാഗത്തില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ മലയാളം അദ്ധ്യാപക ഒഴിവിലേക്ക് ( 16 ഒഴിവുകള്‍) ദിവസ വേതനാടിസ്ഥാനത്തില്‍ മെയ് 31ന് രാവിലെ 11ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04994 255033.
അധ്യാപകരുടെ ഒഴിവ്; ജി എച്ച് എസ് എസ് ചെമ്മനാട്.
ജി എച്ച് എസ് എസ് ചെമ്മനാട് സ്‌കൂളില്‍ നടപ്പ് അധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് എച്ച് എസ് എ അറബി, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, പ്രൈമറി വിഭാഗം യു പി എസ് എ (മലയാളം) ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം മെയ് 27ന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
അധ്യാപക ഒഴിവ്; മൊഗ്രാൽ ജി.വി.എച്.എസ്.എസ്.
മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇഡി, ഇംഗ്ലീഷ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം ആര്‍ ഡി എ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം മെയ് 28ന് രാവിലെ 10.30ന് നടക്കും. ഫോണ്‍ 9400046820.
Post a Comment