JHL

JHL

ഡെങ്കിപ്പനി ; കുമ്പള സി എച്ച് സിയിൽ വൈവിധ്യമാർന്ന പരിപാടികൾ

കുമ്പള (www.truenewsmalayalam.com): കുമ്പള സി.എച്ച് സിയുടെ ആഭിമുഖ്യത്തിൽ ഡങ്കിപ്പനി ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികൾ ശ്രദ്ധേയമായി. സെമിനാർ,കൊതുക് സാന്ദ്രതാ പഠനം,ഉറവിട നശീകരണം എന്നിവ നടത്തി. പരിപാടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർളെ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ബോധവൽകര പരിപാടികളും,വാർഡ് ശുചിത്വ സമിതികളുടെ ആഭിമുഖ്യത്തിൽ പൊതുഇടങ്ങളിലെ ശുചീകരണം,കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തും.കുമ്പള ഹെൽത്ത് ബ്ലോക്കിലെ ആരിക്കാടി,മധൂർ,പുത്തിഗെ,ബദിയഡുക്ക,പെർള,കുമ്പഡാജെ,ബെള്ളൂർ തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലും കൊതുക് ഉറവിട നശീകരണ പ്രവർത്തതങ്ങളും,ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളുകളിലും,ശനി ഓഫീസുകളിലും,ഞായർ വീടുകളിലും ഡ്രൈ ഡെ ആചരിക്കുന്നു.

കൊതുക് വളർത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2022 ലെ പുതിയ പൊതുജന ഓഡിനൽസ് പ്രകാരമുള്ള ഫൈൻ ചുമത്തി കേസുടുക്കും.

വീടുകളും,കച്ചവടസ്ഥാപനങ്ങളും, ഓഫീസുകളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലയെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ പരിശോധന ശക്തമാക്കും.

ആശുപത്രി വികസന സമിതി അംഗം ലക്ഷമണ പ്രഭു അദ്ധ്യക്ഷം വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ, ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ   ആദർശ് എന്നിവർ പ്രസംഗിച്ചു.

No comments