JHL

JHL

ഡി വൈ എഫ് ഐ കുമ്പള ബ്ലോക്ക്‌ ട്രഷറർ അജിത് കുമാറിനെ അനുസ്മരിച്ചു

കുമ്പള (www.truenewsmalayalam.com): പുഴയിൽ മുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ മുങ്ങി മരണപ്പെട്ട ഡി വൈ എഫ് ഐ കുമ്പള ബ്ലോക്ക്‌ ട്രഷററായിരുന്ന അജിത് കുമാറിന്റെ മൂന്നാം ചരമ വാർഷികത്തിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം ഡി വൈ എഫ്‌ ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു നിർവഹച്ചു. സി പി എം ജില്ലാ കമ്മിറ്റി അംഗം പി. രഘുദേവൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി സി. എ. സുബൈർ, ജില്ലാ കമ്മിറ്റി അംഗം സജിതാ റൈ, ബ്ലോക്ക്‌ ട്രഷറർ രഞ്ജിത്ത് പി, മേഖലാ സെക്രട്ടറി അബ്ബാസ് ജാഫർ, പ്രസിഡന്റ് ഉദയകുമാർ ഗട്ടി, വിഖ്യത് റൈ ബി, തൗഫീൽ പി. എ. എന്നിവർ സംസാരിച്ചു.

വൈകുന്നേരം കുമ്പള പൈ ഹാളിൽ നടന്ന അനുസ്മരണ യോഗം ഡിവൈഎഫ്‌ഐ  സംസ്ഥാന സെക്രട്ടറിയേറ്റ് മുൻ അംഗം സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി നാസിറുദ്ധീൻ മലങ്കരെ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ് പൃഥ്വിരാജ് എം. എ. അധ്യക്ഷത വഹിച്ചു. കുമ്പള ബ്ലോക്ക്‌ കമ്മിയുടെ നേതൃത്വത്തിൽ കുമ്പളയിൽ രക്തദാന ക്യാമ്പും, നീർച്ചാൽ അഗതി മന്ദിരത്തിൽ ഒരുദിവസത്തെ ഭക്ഷണവും നൽകി

No comments