JHL

JHL

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം വർത്തമാനകാലത്ത് ഏറെ അഭിനന്ദനാർഹം; യഹിയ തളങ്കര

കാസർഗോഡ്(www,truenewsmalayalam.com) : വിവിത മേഖലകളിൽ കഴിവ് തെളിയിച്ചവരെ സമൂഹമധ്യേ പരിചയപ്പെടുത്തുകയും  അവർക്ക് വേണ്ടുന്ന അംഗീകാരങ്ങൾ നൽകാൻ മുന്നോട്ടു വരുകയും ചെയ്യുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം വർത്തമാനകാലത്ത് ഏറെ അഭിനന്ദനാർഹമാണെന്ന് വ്യവസായ പ്രമുഖനും, വെൽഫിറ്റ് ഗ്രൂപ്പ് ഓഫ് ഇൻറർനാഷണൽ ചെയർമാനുമായ യഹിയ തളങ്കര അഭിപ്രായപ്പെട്ടു.

 ദുബായ് മലബാർ കലാസാംസ്കാരിക വേദി, കേരള ഒളിമ്പിക്ക്   അസോസിയോഷൻ സംഘടിപ്പിച്ച  പ്രഥമ കേരള ഗെയിംസിൽ അഞ്ചു സ്വർണമെഡലുകൾ നേടി നാടിന് അഭിമാനമായി മാറിയ ദേശീയ നീന്തൽ താരം ലിയാന ഫാത്തിമയെ അനുമോദിക്കാൻ തളങ്കര വെൽഫിറ്റ് മനറിൽ   ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്യുതു സംസാരിക്കയായിരുന്നു യഹിയ തളങ്കര.

ദുബായ് മലബാർ കലാ സാംസ്കാരിക വേദി വൈസ് ചെയർമാൻ റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ  ടി എ ഷാഫി മുഖ്യപ്രഭാഷണം നടത്തി.    

ദുബൈ മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.

സംസ്ഥാന തല ഖുർആൻ പാരായണമത്സരത്തിൽ  ഒന്നും,രണ്ടും സ്ഥാനങ്ങൾ നേടിയ മൊഗ്രാൽ അൽബിർ സ്കൂളിലെ ഇൻഷ ഫാത്തിമ. സനൂഫർഹലിമ എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി. 

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദീഖ്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിഎ.റഹ്മാൻ,സഫൂറ,യുസഫ് ഉൾവാർ, രാജ് കുമാർ, സയ്യിദ് ഹാദി തങ്ങൾ, മഹമൂദ് മലപ്പുറം, എ കെ ആരിഫ്, കെ വി യു, തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഹനീഫ കട്ടക്കാൽ നന്ദി പറഞ്ഞു.


No comments