JHL

JHL

അബുദാബി മീഞ്ച-വോർക്കാടി മേഖല കെഎംസിസി ധനസഹായം കൈമാറി.

അബുദാബി(www.truenewsmalayalam.com) :  മീഞ്ച - വോർക്കാടി  മേഖല കെ എം സി സി കമ്മിറ്റിയുടെ റംസാൻ റിലീഫ് പ്രവർത്തനത്തനത്തിന്റെ ഭാഗമായി ധന സഹായം അബു ദാബി  മീഞ്ച - വോർക്കാടി മേഖല കെ എം സി സി പ്രസിഡന്റ് അബ്ദുൽ ലത്തീഫ്  അക്കര വൈസ് പ്രസിഡന്റ് ഉമ്മർ വടാങ്ങലക്ക്   കൈമാറി. 

മുസ്ലിം ലീഗ് പ്രവർത്തകനുള്ള  മുപ്പതിനായിരം രൂപയാണ്  കൈമാറിയത് .നിരവധി പ്രവർത്തനങ്ങൾ നടത്തി മേഖല കെ എം സി സി കമ്മിറ്റി  സജീവമായി റിലീഫ് പ്രവർത്തന  രംഗത്തുണ്ട് .

ചടങ്ങിൽ ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കളയം , മണ്ഡലം ആക്ടിങ് പ്രസിഡന്റ് അസീസ് കന്തൽ , ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി , മണ്ഢലം കെയർ കോഡിനേറ്റർ അബ്ദുൽ ലത്തീഫ് ഈറോഡി എന്നിവർ സംബന്ധിച്ചു.


No comments