JHL

JHL

ഉപ്പളയില്‍ വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണവും പണവും കവർന്നു.

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയില്‍ വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണവും പണവും കവർന്നു.

പൂട്ടിയിട്ടിരുന്ന വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് പ്രവേശിച്ചത്, ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവരുകയായിരുന്നു.

 ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിമും കുടുംബവും മുംബൈയിലാണ്.ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.

 വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുകളാണ് പൊലീസില്‍ വിവരം അറിയിച്ചത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിപരിശോധന നടത്തി.  പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചു വരികയാണ്.


No comments