JHL

JHL

കുമ്പളയിൽ വീണ്ടും കവർച്ച; ജനങ്ങൾ ഭീതിയിൽ.

 


കുമ്പള. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന കവർച്ചകളും, കവർച്ചാ ശ്രമങ്ങളും ജനങ്ങളെ ആശങ്കയിലാക്കുന്നു. കവർച്ചകൾ ദിവസേനയെ ന്നോണം  റിപ്പോർട്ട് ചെയ്യപ്പെടുന്നതും, കവർച്ചക്കാരെ പിടികൂടാൻ കഴിയാത്തതുമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.

 ഉപ്പളയിലെ കവർച്ചയ്ക്ക് പിന്നാലെ കുമ്പള ബദരിയാ നഗറിൽ കഴിഞ്ഞ ആഴ്ച സമാനമായ കവർച്ചാശ്രമം നടന്നിരുന്നു. ഇത് പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ്  തിങ്കളാഴ്ച രാവിലെ 11മണിക്ക് ഇതേ പ്രദേശത്തെ ഗൾഫിലുള്ള ഇർഷാദ് -സുലൈമാന്റെ വീട്ടിൽ കവർച്ച  നടന്നത്. ഭാര്യ സൗലത്തിന്റ കഴുത്തിലുണ്ടായിരുന്ന നാലര പവൻ സ്വർണ്ണമാണ് പട്ടാപകൽ ഹെൽമറ്റ് ധരിച്ചെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടന്നത് .വീട്ടുകാർ ബഹളം വെച്ചപ്പോൾ ആൾട്ടോകാറിൽ കയറി രക്ഷപെടുകയായിരുന്നു. പുരുഷന്മാരില്ലാത്ത വീടുകളാണ് കവർച്ചക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ഈ രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നുമുണ്ട്.

 കുമ്പള പോലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തൊട്ടടുത്ത വീടുകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ച നടന്ന കവർച്ചാശ്രമത്തിൽ സിസിടിവി പരിശോധിച്ചി രുന്നു.കവർച്ചക്കാർ രക്ഷപെട്ടതിന്റെ നേരിയ സൂചനകൾ ഇതിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്.

 കവർച്ച നടന്ന വീട് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  താഹിറാ യുസുഫ്, വൈസ്  പ്രസിഡണ്ട് നാസർ മൊഗ്രാൽ പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ, മൊഗ്രാൽ ദേശീയവേദി മുൻ പ്രസിഡണ്ട്‌ അബ്‌കോ മുഹമ്മദ് എന്നിവർ സന്ദർശിച്ചു.

No comments