JHL

JHL

ബദ്‌രിയ നഗറിലെ ഫക്രുദ്ദീൻ കുഴഞ്ഞു വീണ് മരിച്ചു

കുമ്പള (www.truenewsmalayalam.com): മൊഗ്രാൽ പുത്തൂർ കടവിലെ പൂഴി തൊഴിലാളിയായിരുന്ന കുമ്പള ബദ്രിയാ നഗർ മദീന മൻസിലിൽ ഫക്രുദ്ദീൻ എന്ന ഉമ്പു(55) കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച  രാവിലെ ജോലി സ്ഥലത്ത് വച്ചാണ് അന്ത്യം.

ഭാര്യ :ഫൗസിയ. മക്കൾ : ഹൈദരലി,ബൽക്കീസ്. സഹോദരങ്ങൾ : മൊയ്തീൻ, മറിയമ്മ, പരേതരായ  മുഹമ്മദ്, അബ്ദുൽ ഖാദർ.

 മയ്യത്ത് ഉച്ചയോടെ ബദ്രിയാ നഗർ ജുമാ മസ്ജിദിൽ ഖബറടക്കി. നിര്യാണത്തിൽ ബദ്രിയാ നഗർ വെൽഫെയർ അസോസിയേഷൻ, ബി എഫ്സി ക്ലബ്‌ ബദ്രിയാ നഗർ അനുശോചിച്ചു.


No comments