JHL

JHL

ദേശീയപാത വികസനം:മുറിച്ച് മാറ്റിയ മരച്ചില്ലകൾ റോഡിൽ, കാൽനടയാത്രക്കാർക്കും, മദ്രസാ വിദ്യാർത്ഥികൾക്കും ദുരിതം.

മൊഗ്രാൽ(www.truenewsmalayalam.com): ദേശീയപാത വികസനത്തിന്റെ ഭാഗമായി മൊഗ്രാൽ ടൗണിൽ നിന്ന് മുറിച്ച മരചില്ലകൾ റോഡ് സൈഡിൽ നിന്ന് എടുത്ത് മാറ്റാത്തത് കാൽനടയാത്രക്കാർക്കും, മദ്രസാ വിദ്യാർത്ഥികൾക്കും ദുരിതമാകുന്നു.  രാവിലെ മദ്രസയിലേക്ക് പോകുന്ന കുട്ടികൾ റോഡ് സൈഡിൽ കൂട്ടിയിട്ടിരിക്കുന്ന മരചില്ലകൾ കാരണം റോഡിലൂടെ നടന്ന് വേണം മദ്രസയിലെത്താൻ. ഇത് രക്ഷിതാക്കളെ ഭയാശങ്കയിലാക്കുന്നു. കാൽനടയാത്രക്കാരുടെ യും സ്ഥിതി ഇതുതന്നെയാണ്. മരച്ചില്ലകൾ നീക്കംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടു.

No comments