JHL

JHL

ലോക പുകയില വിരുദ്ധ ദിനാചരണം കുമ്പള അക്കാദമി കോളേജിൽ ബോധവത്ക്കരണം നടത്തി.

കുമ്പള: കുമ്പള സി.എച്ച് സിയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനത്തിൽ കുമ്പള അക്കാദമി കോളേജിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടി ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് ഉഘാടനം ചെയ്തു.
പ്രിൻസിപ്പാൾ മുനീർ എരുതും കടവ് അദ്ധ്യക്ഷം വഹിച്ചു.
സ്കൂൾ മാനേജർ ഇബ്രാഹിം ഖലീൽ സ്വാഗതം പറഞ്ഞു.

പുകവലിയുടെ ദൂഷ്യഫലങ്ങൾ,കോട്പ നിയമം,പാസ്സീവ് സ്മോക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ ഹെൽത്ത്  ഇൻസ്പെക്ടർ ഗന്നിമോൾ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി എന്നിവർ ക്ലാസ്സെടുത്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദർശ്,അഖിൽ കാരായി എന്നിവർ പ്രസംഗിച്ചു.
അബ്ദുൾകരിം ദർബാർകട്ട നന്ദി പറഞ്ഞു.

No comments