JHL

JHL

ഓൺലൈൻ മത പഠന ക്ലാസുകൾക്ക് വിരാമം; മദ്രസകൾ തുറന്നു, ജില്ലയിൽ ആയിരത്തോളം കുട്ടികൾ പ്രവേശനം നേടി

മൊഗ്രാൽ(www.truenewsmalayalam.com) : നാടിന്റെ ആത്മീയ ചെയ്‌തന്യത്തിന്റെയും, ധാർമിക പുരോഗതിയുടെയും അടിസ്ഥാനശിലകളായ മദ്രസകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. അറിവിന്റെ സ്നേഹക്കൂടാരങ്ങളായി അറിയപ്പെടുന്ന മദ്രസകളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികളാണ് മത പഠനത്തിനായി പ്രവേശനം  നേടിയിട്ടുള്ളത്.

മാതാപിതാക്കളോടും, സഹജീവികളോടും, അയാൽക്കാരോടുമുള്ള കടമകളും, കടപ്പാടുകളും എന്തെന്ന് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിച്ചു കൊടുക്കുന്നത് മദ്രസ്സാ മതപഠന വിദ്യാഭ്യാസത്തിലൂടെയാണെന്നതാണ് ഏറെ ശ്രദ്ദേയം. വിദ്യാർത്തികളെ ഉത്തമ പൗരന്മാരായി വളർത്താൻ മദ്രസകൾ നിർവഹിക്കുന്ന പങ്ക് വലുതാണ്.ചില മദ്രസാ കമ്മിറ്റികൾ മത പഠനത്തിനായി ശാസ്ത്രീയ മാർഗങ്ങളും മുന്നോട്ട് വെക്കുന്നുമുണ്ട്.

മൊഗ്രാലിലെ 5ഓളം മദ്രസകളിൽ നൂറ് കണക്കിന് കുട്ടികളാണ് ആദ്യദിവസം തന്നെ മദ്രസകളിൽ പ്രവേശനം നേടാനെത്തിയത്. മൊഗ്രാൽ കൊപ്പളം സിറാജുൽ ഉലൂം മദ്രസ, മൊഗ്രാൽ ഷാഫി മസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ, മുഹ്യദ്ദീൻ പള്ളി നൂറുൽ ഹുദാ മദ്രസ, നാങ്കി ബദറുൽ ഹുദാ മദ്രസ, ചളിയങ്കോട് ഷറഫുൽ ഇസ്ലാം എന്നീ മദ്രസകളിലാണ് കുട്ടികൾക്ക് പ്രവേശനം നൽകിയത്.


No comments