JHL

JHL

സംസ്ഥാനതല ഖുർആൻ പാരായണ മത്സര വിജയികളെ അനുമോദിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : അൽ ബിർ ഇസ്തിഖാമ-22 ഖുർആൻ പാരായണ മത്സരത്തിൽ സംസ്ഥാന തലത്തിൽ മൊഗ്രാൽ നാടിനും, ജില്ലക്കും അഭിമാനമായിമാറിയ അൽ ബീർ സ്കൂളിലെ ഇൻഷാ ഫാത്തിമ, സനൂഫർ അലീമ, ഇലാൻ മഹമൂദ് എന്നീ വിദ്യാർത്ഥികൾക്ക് മൊഗ്രാൽ ശംസുൽ ഉലമ ഇസ്ലാമിക്ക് സെന്റർ കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു.

ഇസ്‌ലാമിക് സെന്റർ സെക്രട്ടറി ആശിഖ് മൊഗ്രാൽ, യൂണിറ്റ് പ്രസിഡന്റ് യൂസുഫ് , ട്രഷറർ റാഷിദ് കടപ്പുറം എന്നിവർ സ്നേഹോപഹാരം നൽകി.

സെക്രട്ടറി മുഹാസ് കൊപ്പളം,സമദ് കൊപ്പളം അനസ് മീലാദ് നഗർ, സൈഫുദ്ദീൻ കൊപ്പളം, സിദ്ദിഖ് മൊഗ്രാൽ,തൻസീഫ് എന്നിവർ സംബന്ധിച്ചു.


No comments