JHL

JHL

മംഗളൂരുവിൽ വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഒന്നരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഒന്നരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ.

വിട്ടൽ ബൈരിക്കാട്ടെ സ്വദേശി ഫയാസി(30)നെയാണ് വനിതാ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

ഇരയുടെ കുടുംബം 2012ൽ സൂറത്ത്കലിൽ താമസിക്കുമ്പോഴാണ് ഫയാസും യുവതിയും പരിചയപ്പെടുകയും അവർ പരസ്പരം സൗഹൃദത്തിലാകുകയും ചെയ്യുന്നത്.. 

പ്രതി യുവതിയെ വിശ്വാസത്തിലെടുക്കുകയും വളരെ അടുത്ത് പെരുമാറുകയും ചെയ്തു.നാല് വർഷം മുമ്പ് ഇരയായ യുവതിയുടെ കുടുംബം സൂറത്ത്കലിൽ നിന്ന് നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിലേക്ക് താമസം മാറി

ഇതോടെ പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, വൻതുക തട്ടി യെടുക്കുകയും ചെയ്തുവെന്നാണ് പരാതി.

യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയും നഗരത്തിലെ വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ലോകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ചയാണ് പ്രതി ഫയാസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.


No comments