JHL

JHL

കനത്ത മഴ; ദക്ഷിണ കന്നഡയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

മംഗളൂരു(www.truenewsmalayalam.com) :  കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡയിൽ സ്‌കൂളുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർ ഡോ കെ.വി രാജേന്ദ്ര അവധി പ്രഖ്യാപിച്ചു. 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ദക്ഷിണ കന്നഡയിൽ കനത്ത മഴ തുടരുകയാണ്.

മെയ് 18 ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ജനജീവിതം താറുമാറായി.

സ്കൂൾ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ഡിസി എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾ സ്‌കൂളിൽ പോകാൻ ബുദ്ധിമുട്ടും, ഗ്രാമീണ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചത് എന്ന് ഡോ കെ.വി രാജേന്ദ്ര പറഞ്ഞു.


No comments