കറന്തക്കാട് മേൽപാലം; ഗതാഗത ക്രമീകരണം തുടങ്ങി.
കാസർകോട്(www.truenewsmalayalam.com) : ദേശീയ പാതയിൽ കറന്തക്കാട് മേൽപാലം ജോലികൾക്കു വേണ്ടി കറന്തക്കാട് ജംക്‌ഷനിൽ നിന്നു വാഹന ഗതാഗതം വഴി തിരിച്ചു വിട്ടു. കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡ് ഭാഗത്തു നിന്ന് കറന്തക്കാട് വഴി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കറന്തക്കാട് നിന്ന് നേരെ ഇടത്തോട്ട് തിരിഞ്ഞു കറന്തക്കാട് ഫയർ സ്റ്റേഷന്റെ മുൻപിൽ വച്ച് യു ടേൺ എടുത്തു പോകണം. തലപ്പാടി ഭാഗത്തു നിന്നു റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ, മധൂർ റോഡിൽ നിന്നു തലപ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുടങ്ങിയവ കിംസ് സൺറൈസ് ആശുപത്രിയുടെ മുന്നിൽ നിന്ന് യു ടേൺ എടുത്ത് പോകണം.
കറന്തക്കാട് നിന്ന് നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രം വരെയുള്ള മേൽപാലം നിർമാണത്തിന്റെ ഭാഗമായി നാലാമത്തെ പില്ലർ സ്ഥാപിക്കുന്നതിനുള്ള പൈലിങ് ജോലി തുടങ്ങാനാണ് വാഹന ഗതാഗതം കറന്തക്കാട് പുതുക്കി ക്രമീകരിച്ചിട്ടുള്ളത്. 3 പില്ലർ പൈലിങ് പൂർത്തിയായി. ഇതിൽ 1 ന് പില്ലർ ക്യാപ് വച്ചു.1 മാസത്തിനുള്ളിൽ ആണ് 3 പില്ലർ പൈലിങ് പൂർത്തിയായത്. കറന്തക്കാട് അര കിലോമീറ്റർ സർവീസ് റോഡ് നിർമിച്ചിട്ടുണ്ട്.
Post a Comment