JHL

JHL

വിദ്യാനഗര്‍ പോലീസിന്റെ പാന്‍മസാല വേട്ട; പിടിച്ചെടുത്തത് ഒരു ടണ്ണോളം വരുന്ന പാന്‍ മസാല

കാസറഗോഡ് (www.truenewsmalayalam.com): കാസറഗോഡ് ജില്ലയിലെ ഏറ്റവും വലിയ പാന്‍ മസാല വേട്ട നടത്തി വിദ്യാനഗര്‍ പോലീസ്. കാസറഗോഡ് കല്ലക്കട്ട ബാഞ്ഞാര്‍ മൂലയില്‍ ബദറുദ്ദിന്‍എന്നയാളുടെ അടച്ചിട്ട വീട്ടില്‍ നിന്നുമാണ് ഒരു ടണ്ണോളം വരുന്ന പാന്‍ മസാല പിടിച്ചെടുത്തത്.മംഗലാപുരത്ത് നിന്നും കൊണ്ട് വന്നതാവാനാണ് സാധ്യത. പകല്‍ സമയത്ത് പൂട്ടിയിട്ടിരിക്കുന്ന ഈ വീട്ടിലേക്ക് രാത്രി സമയങ്ങളില്‍ അനാവശ്യമായി ആള്‍ക്കാര്‍ എത്തുന്നു എന്ന്  ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ് ഐ എ ബാലചന്ദ്രന്‍ സ്പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ വിനയന്‍ എസ് സി പി ഒ ശിവപ്രസാദ്,സി പി ഒ സലാം, സി പി ഒ ടി സന്ധ്യഎന്നിവരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തി പാന്‍ മസാല പിടിച്ചെടുത്തത്‌.

No comments