JHL

JHL

കേരള കേന്ദ്രസർവകലാശാലയെ വർഗീയവത്കരിക്കാനുള്ള സംഘ്പരിവാർ നീക്കം അവസാനിപ്പിക്കണം; എസ്.എഫ്.ഐ

 


കാസർകോട്(www truenewsmalayalam.com) : പെരിയയിലെ കേരള കേന്ദ്രസർവകലാശാലയെ വർഗീയവത്കരിക്കാനുള്ള സംഘ്പരിവാർ നീക്കം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

 ഉന്നതവിദ്യഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയെയും കൈപ്പിടിയിലാക്കാനാണ് ശ്രമം.

ആർ.എസ്.എസ് ക്രിമിനലുകളെയും പ്രവർത്തകരെയും റിക്രൂട്ട് ചെയ്യാനുള്ള സ്ഥാപനമായി മാറ്റാനാണ് ശ്രമമെന്നും സമ്മേളനം ആരോപിച്ചു.

 മൂന്നാംദിവസം നടന്ന പ്രതിനിധികളുടെ ചർച്ചക്ക് ജില്ല സെക്രട്ടറി ആൽബിൻ മാത്യുവും കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം. സജിയ മറുപടി പറഞ്ഞു.

No comments