JHL

JHL

കൂടിച്ചേരലിന്റെ മഹാത്മ്യം വിളിച്ചോതി ''മൊഗ്രാൽ മമ്മുഞ്ഞി" കുടുംബസംഗമം.

മഞ്ചേശ്വരം(www.truenewsmalayalam.com) : നീണ്ട പത്ത് വർഷത്തിനുശേഷം മഞ്ചേശ്വരം ഐബി റിസോർട്ടിൽ സംഘടിപ്പിച്ച "മൊഗ്രാൽ മമ്മുഞ്ഞി" കുടുംബസംഗമം കൂടിച്ചേരലിന്റെ മഹാത്മ്യം വിളിച്ചോതുന്നതായി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ചടങ്ങ് ഹൃദ്യവും അവിസ്മരണീയവുമായി മാറി. കുടുംബ ബന്ധങ്ങൾ എക്കാലവും ദൃഢമാ ണെന്നതിന്റെ  സാക്ഷ്യവുമായിരുന്നു ചടങ്ങ്..

 പിഞ്ചുകുഞ്ഞുങ്ങളും ബാലികാ -ബാലന്മാരും, യുവതീ യുവാക്കളും പ്രായംചെന്നവരും അടക്കം ഏകദേശം 130 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ ഒത്തുചേർന്നു. സംഗമം മുഹമ്മദ് അറബി കുമ്പള ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് കുഞ്ഞി(എംകെ) അധ്യക്ഷത വഹിച്ചു.എം മാഹിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ കുടുംബാംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗം അബ്ദുള്ളയേയും, ഏറ്റവും ഇളയ അംഗമായ കബീർനേയും മുഹമ്മദ് അറബി കുമ്പള ഷാൾ അണിയിച്ച് ആദരിച്ചു. മുഖ്യ സംഘാടകനായ എം അബ്ദുൽ റഹ്മാൻ, അബ്ദുല്ല ഹിൽടോപ്പ് എന്നിവർ ആശംസാ പ്രസംഗം നടത്തി. തുടർന്ന് രസകരവും, ആവേശകരവുമായ കലാകായിക മത്സരങ്ങളും,ക്വിസ് അന്താക്ഷരിയും നടന്നു. മത്സരത്തിൽ വിജയിച്ച വർക്കെല്ലാം സമ്മാനങ്ങളും വിതരണം ചെയ്തു.

 സംഗമത്തിന് അബ്ദുല്ലാ- ഉമ്മർ, ഹമീദ് നെക്കര, അബ്ദുല്ല മാട്ടംകുഴി, അബ്ദുള്ള കുഞ്ഞി സുർത്തിമുല്ല, വി മുഹമ്മദ്, അബ്ദുൽറഹ്മാൻ മാട്ടംകുഴി, എംഎ അബ്ദുറഹ്മാൻ സുർത്തി മുല്ല, മുഹമ്മദ് കണ്ണംവളപ്പ് എന്നിവർ നേതൃത്വം നൽകി.

 തുടർന്ന് വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ കഴിച്ചാണ് പരിപാടിക്ക് സമാപനമായത്.


No comments