JHL

JHL

ജില്ല സീനിയർ ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ.

കാസർകോട്(www.truenewsmalayalam.com) : സീനിയർ ഡിവിഷൻ ജില്ല ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ ഉപ്പള ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയം മണ്ണംകുഴിയിൽ ആരംഭിക്കുമെന്ന് ജില്ല ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ഡിവിഷനിലെ നോർത്ത് സോൺ മത്സരങ്ങളാണ് ഉപ്പള ഗ്രൗണ്ടിൽ നടക്കുന്നത്. ബ്രദേർസ് മൊഗ്രാൽ, സിറ്റിസൺ ഉപ്പള, മിറാക്കിൾ കമ്പാർ, ബ്ലേസ് തളങ്കര, നാഷനൽ ചെമ്പിരിക്ക തുടങ്ങിയ ടീമുകളാണ് നോർത്ത് സോണിൽ ഉൾപ്പെട്ടിട്ടുള്ളത്. സൗത്ത് സോൺ, സെൻട്രൽ സോൺ ഗ്രൂപ് മത്സരങ്ങൾ വ്യാഴാഴ്ച മുതൽ തൃക്കരിപ്പൂർ രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടക്കും. സെൻട്രൽ സോണിൽ വി.എസ്.സി വാഴുന്നോറടി, റെഡ്സ്റ്റാർ പെരിയ, സോക്കർ ചെറുവത്തൂർ, സ്പോർട്ടിങ് നീലേശ്വരം, ബാജിയോ ഫാൻസ് ഉദുമ എന്നിവരും സൗത്ത് സോണിൽ ആക്മി തൃക്കരിപ്പൂർ, ഷൂട്ടേഴ്സ് യുനൈറ്റഡ് പടന്ന, ടി.എഫ്.എ തൃക്കരിപ്പൂർ, എഫ്.സി ഇളമ്പച്ചി, മനീഷ തിയറ്റേഴ്സ് തടിയൻകൊവ്വൽ എന്നീ ടീമുകളും മാറ്റുരക്കും. മൂന്ന് സോണിലെയും ചാമ്പ്യന്മാർ സൂപ്പർ ലീഗിൽ ഏറ്റുമുട്ടും. സൂപ്പർ ലീഗിലെ ജേതാക്കൾ ജില്ല ലീഗ് ചാമ്പ്യന്മാരാകും.

No comments