JHL

JHL

ബദിയടുക്കയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

ബദിയടുക്ക(www.truenewsmalayalam.com) : ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു.

 അകൽപാടി ഉബ്രങ്കളത്തെ ശാരദ (65), ഉദയകുമാർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് വിദ്വഗിരിലാണ് അപകടം. കറുവത്തടുക്ക ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറിയും ബദിയടുക്കയിൽനിന്ന് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.


No comments