JHL

JHL

ജില്ലാ പോലീസ് ഓഫീസ് പുതുമോടിയില്‍

കാസറഗോഡ് (www.truenewsmalayalam.com): നവീകരിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം ബഹു: കേരളമുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ ഓണ്‍ലൈന്‍വഴി ഉദ്ഘാടനം ചെയ്തു.
ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേന IPS ആദ്യക്ഷത വഹിച്ച ചടങ്ങില്‍ കാസര്‍ഗോഡ് MLA  ശ്രീ  എന്‍ എ നെല്ലിക്കുന്ന് നാട മുറിച്ചു ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ,ഹരിശ്ചന്ദ്ര നായ്ക്ക് ( Addl.SP Kasaragod) സ്വാഗതവും, ശ്രീ.ബാലകൃഷ്ണന്‍ നായര്‍ (DySP Kasaragod), ശ്രീ. പി കെ സുധാകരന്‍ (DySP Spl.Branch), ശ്രീ. സുനില്‍കുമാര്‍ (DySP Crime Branch)), ശ്രീ.മാത്യു ( DySP Narcotic Cell) എന്നിവര്‍ ആശംസ അര്‍പ്പിച്ചും സംസാരിച്ചു.  ശ്രീ. സതീഷ്‌ ആലക്കല്‍ DySP Dist. Crime Branch) നന്ദിയും രേഖപ്പെടുത്തി.
പരാതിയുമായി വരുന്ന പൊതുജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും വിശാലമായ സൌകര്യങ്ങളോടു കൂടിയാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്.


No comments