JHL

JHL

മംഗളൂരുവിൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂങ്ങി മരിച്ച നിലയിൽ.

മം​ഗ​ളൂ​രു(www.truenewsmalayalam.com) : മംഗളൂരുവിൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂങ്ങി മരിച്ച നിലയിൽ.

ക​ണ്ണൂ​ര്‍ അ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി സാ​ന്ദ്ര(20)​യെ​യാ​ണ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മം​ഗ​ളൂ​രു​വി​ലെ മു​ള്ളേ​ഴ്‌​സ് കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷ ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു സാ​ന്ദ്ര. സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക്ലാ​സി​ല്‍ നി​ന്നും പോ​യ സാ​ന്ദ്ര​യെ പി​ന്നീ​ട് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.  

ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് മു​ന്‍​പ് സാ​ന്ദ്ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ക്കൗ​ണ്ടു​ക​ള്‍ ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


No comments