കൊപ്പളം വാർഡിൽ ബയോബിൻ വിതരണം ചെയ്തു.
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് തലത്തിൽ നൽകിവരുന്ന ബയോബിൻ വിതരണം പുരോഗമിക്കുന്നു.
അടുക്കള മാലിന്യങ്ങളും , മിച്ചംവരുന്ന ഭക്ഷണങ്ങളും ബയോബിന്നിൽ സൂക്ഷിച്ച് വളമാക്കി എടുക്കുന്നതാണ് പ്രസ്തുത പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ വളം പിന്നീട് വീട്ടിലെ പച്ചക്കറി ചെടികൾക്കും മറ്റു കൃഷികൾക്കും ഉപയോഗിക്കാൻ കഴിയും.
കൊപ്പളം വാർഡിലെ (19ആം വാർഡ് ) ബയോബിൻ വിതരണോദ്ഘാടനം കൊപ്പളം അംഗൻവാടിയിൽ വെച്ച് വാർഡ് മെമ്പർ കൗലത്ത് ബീബി, റാഷിദ് കടപ്പുറത്തിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ ഇബ്രാഹിം നാങ്കി, സി എം ജലീൽ, ബി കെ മുനീർ, അബ്ബാസ്, ആയിഷ, സമീറ സുഹ്റ അംഗൻവാടി ടീച്ചർ ഭവാനി എന്നിവർ സംബന്ധിച്ചു.
Post a Comment