കുമ്പള ബദരിയാ നഗർ സ്വദേശിയുടെ വീട്ടിൽ കവർച്ചാ ശ്രമം.
കുമ്പള(www.truenewsmalayalam.com) : കുമ്പള ബദരിയാ നഗർ സ്വദേശിയുടെ വീട്ടിൽ കവർച്ചാ ശ്രമം.
ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് കവർച്ചാ ശ്രമമുണ്ടായത്.
മുഖം മൂടി ധരിച്ച് വീട്ടിലെത്തിയ സ്ത്രീ വെള്ളം ചോദിക്കുകയായിരുന്ന. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ വീട്ടമ്മയുടെ പിറകിൽ തന്നെ സ്ത്രീയും എത്തി..വെള്ളം നൽകിയെങ്കിലും മുഖം മൂടി മാറ്റാൻ സ്ത്രീ തയ്യാറായില്ല.
പിന്നാലെ മുഖം മൂടി ധരിച്ച പുരുഷനും വീട്ടിനുള്ളിലെത്തി.
ഇവരെ കണ്ടപ്പോൾ വീട്ടമ്മ ബഹളംവെക്കുകയും, വീട്ടിലുണ്ടായിരുന്ന കുട്ടികളും നിലവിളിക്കുകയും ചെയ്തതോടെ മുഖം മൂടി ധരിച്ചെത്തിയവർ കാറിൽ രക്ഷപ്പെട്ടു.
നബീസയുടെ പരാതിയെത്തുടർന്ന് പോലീസ് അന്വഷണം തുടങ്ങി.
Post a Comment