JHL

JHL

അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക്ക് പുതിയ സാരഥികൾ

അബു ദാബി (www.truenewsmalayalam.com): കുമ്പള ബദിരിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക്  അക്കാദമിക് അബു ദാബി ചാപ്റ്റർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ചാപ്റ്റർ പ്രസിഡന്റ് സെഡ് എ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു .സന്ദർശനാർത്ഥം അബു ദാബിയിലെത്തിയ ഇമാം ശാഫി ഇസ്‌ലാമിക്  അക്കദമിക് മാനേജർ മുഹമ്മദ് അലി ദാരിമി പ്രാർത്ഥന നടത്തി .

സമീർ അസ്ഹരി കമ്പാർ ഉത്ഘാടനം ചെയ്തു .മുഹമ്മദ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി .ഇമാം ശാഫി  അക്കാദമിയുടെ പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു . കേരളക്കരയിൽ  ഇമാം ശാഫിയുടെ   പേരിൽ ആദ്യത്തെ സ്ഥാപനമാണ് ബദിരിയ നഗറിൽ സ്ഥിതിചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു .പെൺ മക്കൾക്ക് വേണ്ടി ഷീ ക്യാമ്പ്‌സും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മത ഭൗതീക വിദ്യാഭ്യാസം അച്ചടക്കമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ അനിവാര്യമാണെന്നും അലി ദാരിമി പറഞ്ഞു .

അഷ്‌റഫ് ഫൈസി , യൂസഫ് കൊക്കച്ചാൽ ,ഇസ്മായിൽ ഉദിനൂർ ,ഹമീദ് മാസിമാർ , അബ്ദുൽ ഖദർ ഹാജി ബംബ്രാണ ,സക്കീർ  കമ്പാർ ,അഷ്‌റഫ് ബസ്‌റ , ശരീഫ് ഉറുമി ,സവാദ് ബന്തിയോട് , ഇബ്രാഹിം മമ്മു ആരിക്കാടി , യു കെ ജുനൈദ്  മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു  .

അബു ദാബി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി യു എം മുജീബ് മൊഗ്രാൽ, യൂസഫ് ഹാജി കൊക്കച്ചാൽ , സെഡ് എ മൊഗ്രാൽ ( രക്ഷാധികാരികൾ ),  ഖാലിദ് ബംബ്രാണ (പ്രസിഡന്റ് ), സുനൈഫ് പേരാൽ ( ജനറൽ സെക്രട്ടറി ), അബ്ദുൽ ലത്തീഫ് കുദിങ്കില ( ട്രഷറർ ), അഷ്‌റഫ് ഫൈസി ,സമീർ അസ്ഹരി, ശരീഫ് ഉറുമി  ,റസാഖ് ബത്തേരി ബംബ്രാണ (വൈസ് പ്രസിഡണ്ടുമാർ ). സിദ്ദിഖ് ആരിക്കാടി, സവാദ് ബന്തിയോട് , ഹനീഫ ഹനീഫി , യു കെ ജുനൈദ് മൊഗ്രാൽ ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെയും  അഷ്‌റഫ് ബസറ ,അബൂബക്കർ സിദ്ദിഖ് ബദരിയാ നഗർ ,ഹംസ കൊടിയമ്മ ,സുലൈമാൻ പേരാൽ ,അബൂബക്കർ സിദ്ദിഖ് പട്ട ബംബ്രാണ , റഫീഖ് ബദ്രിയ നഗർ , അബൂബക്കർ സിദ്ദിഖ് പേരാൽ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും  തെരെഞ്ഞെടുത്തു .

മുജീബ് മൊഗ്രാൽ സ്വാഗതവും ജനറൽ സെക്രട്ടറി  സുനൈഫ് പേരാൽ നന്ദിയും പറഞ്ഞു .


No comments