JHL

JHL

മംഗളൂരുവിൽ നിർമ്മാണ തൊഴിലാളി ഒന്നാം നിലയിൽ നിന്ന് വീണ് മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ നിർമ്മാണ തൊഴിലാളി ഒന്നാം നിലയിൽ നിന്ന് വീണ് മരിച്ചു.

മൂടുഷെഡ്ഡേ സ്വദേശി ഹരിശ്ചന്ദ്ര (50) യാണ് ഇന്നലെ രാവിലെ 10 മണിയോടെ വാമഞ്ഞൂർ ദേവര പടവിലുള്ള വീട്ടിൽ കൊത്തുപണി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചത്.

ഹരിശ്ചന്ദ്രയുടെ മകൻ പ്രമോദ് നൽകിയ പരാതിയിൽ കരാറുകാരൻ വീരപ്പയ്‌ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസെടുത്തു.


No comments