JHL

JHL

ഐഎൻടിയുസി മഞ്ചേശ്വർ റീജിയണൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

മഞ്ചേശ്വർ(www.truenewsmalayalam.com) : കേരള ഇലക്ട്രിസിറ്റി ഉപ്പള സെക്ഷനിൽ നിന്ന് സർവീസ് കാലാവധി പൂർത്തീകരിച്ച് വിരമിക്കുന്ന എം.നസീറിന് ഐ എൻ ടി യു സി മഞ്ചേശ്വർ റീജിയണൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

 കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ വൈസ് പ്രസിഡന്റ്‌ കൂടിയാണ് ഇദ്ദേഹം.

ഉപ്പള കൈകമ്പ പഞ്ചമി ഹാളിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ റീജിയണൽ വൈസ് പ്രസിഡന്റ്‌ കമറുദ്ദീൻ പാടലട്ക്ക അദ്ധ്യക്ഷതവഹിച്ചു. ഷാജി.എൻ. സി സ്വാഗതം പറഞ്ഞു.റീജിയണൽ പ്രസിഡന്റ്‌ സത്യൻ. സി ഉപ്പള പൊന്നാട അണിയിച്ച് ഉപകാര സമർപ്പണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ വി.പി. മഹാരാജൻ,പദ്മനാഭ കുമ്പള,പൗൾറോഡ്രിസ് പൈവെളികെ, യാക്കൂബ് പാവൂർ, ഗംഗാധർ മീഞ്ച, റീജിയണൽ സെക്രട്ടറിമാരായ ഉഷ. എം. എസ്,സദർ ഹുസൈൻ, ചന്ദ്രശേഖർ. കെ. ഐൽ എന്നിവർ അനുമോദിച്ച് സംസാരിച്ചു.ശ്രീ. നസീർ.എം യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി.


No comments