JHL

JHL

ബായാർ കന്യാലത്തടുക്കയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ

ഉപ്പള (www.truenewsmalayalam.com): ബായാർ  കന്യാലത്തടുക്കയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ. ബായാർ  കന്യാലത്തടുക്കയിലെ കെ  സന്തോഷ (33)ആണ് കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ എ അഖിലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെ പിടിയിലായത്.  കർണ്ണാടക സംസ്ഥാനത്ത് മാത്രം വിൽപനാനുമതിയുള്ള 23.4 ലിറ്റർ മദ്യവും, കേരളത്തിൽ നിയമപ്രകാരം നിരോധിച്ച 2.25 ലിറ്റർ വാറ്റുചാരായവും വിൽപ്പനയ്ക്കായി സൂക്ഷിച്ച് വെച്ച കുറ്റത്തിനാണ് കേസെടുത്തത്. 

പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ജോസഫ്.ജെ, പ്രിവൻ്റീവ് ഓഫീസർ ഷെയ്ക്ക് അബ്ദുൾ ബഷീർ, എ.വി.രാജീവൻ, ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ബാബു പ്രസാദ് , സിവിൽ എക്സൈസ് ഓഫീസർമാരായ നസ്റുദീൻ.എ.കെ, അഖിലേഷ്.എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിജില.വി എന്നിവർ ഉണ്ടായിരുന്നു.



No comments