പുത്തൂരിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ.
രഹസ്യ വിവരത്തെ തുടർന്ന് പുത്തൂർ സിറ്റി പൊലീസ് സ്റ്റേഷന്‍ എസ്‌ഐ നസ്‌റിന്‍ താജിന്റെ നേതൃത്വത്തിലുള്ള സംഘം വീരമംഗല റെയില്‍വേ ട്രാക്കിലെത്തി പരിശോധന നടത്തുന്നതിനിടയിലാണ് ബാഗില്‍ കഞ്ചാവുമായി റെയില്‍വേ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്ന കടബ കുണ്ടൂര്‍ പെരാബെ സ്വദേശി കെ.വി.ഷഫീഖ്, കുണ്ടൂര്‍ എര്‍മല സ്വദേശി റാസിക്ക് എന്നിവരെ പിടികൂടിയത്.
പിന്നീട് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിട്‌ള കുണ്ടടുക്ക സ്വദേശി മുഹമ്മദ് മവാസ് എന്നയാളെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ മുഹമ്മദ് മവാസിനെ കുറിച്ച് ഇരുവരും വിവരം നല്‍കുകയും ഉപ്പിനങ്ങാടി-ഗുണ്ഡ്യ ഭാഗത്തേക്ക് വരുമെന്ന് അറിയിക്കുകയും ചെയ്തു തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 6.15ഓടെ കെഡില ഗ്രാമത്തിന് സമീപം മവാസിന്റെ വാഹനം പൊലീസ് തടഞ്ഞു. ഇയാള്‍ കഞ്ചാവ് എത്തിച്ച് മംഗളൂരുവില്‍ നിന്ന് വരികയായിരുന്നു. മവാസ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post a Comment