JHL

JHL

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.


മഞ്ചേശ്വരം(www.truenewsmalayalam.com)  : ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. 

 ഉപ്പള തുരുത്തി മലബാർ നഗർ സ്വദേശി മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ അബൂബക്കർ ഇഷാൻ (19) ആണ് ഇന്ന് വൈകീട്ട് 7.30 ഓടെ ഉപ്പള ഹിദായത്ത് നഗർ ഷേഖ് അഹമദ് റോഡ് ദേശിയ പാതയിലുണ്ടായ അപകടത്തിൽ മരിച്ചത്.

ഇഷാൻ സഞ്ചരിച്ച ബൈക്കും എതിർവശത്ത് കൂടി വന്ന മാരുതി ബ്രെസ്സ കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 

പരിക്കേറ്റ ഇഷാന ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നതിനിടയിലാണ് അപകട മരണം. 

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

No comments