JHL

JHL

കെപിസിസി പ്രസിഡണ്ടിനെതിരായ കേസ്, കെ സുധാകരനെ സിപിഎം നേതൃത്വവും ഇടതുമുന്നണിയും ഭയക്കുന്നു; സുന്ദര ആരിക്കാടി.

കുമ്പള(www.truenewsmalayalam.com) : സംസ്ഥാനത്തെ ശക്തമായ പ്രതി പക്ഷത്തേയും, കെപിസിസി നേതൃത്വത്തെയും ഇടതുമുന്നണിയും, സിപിഎം നേതൃത്വവും ഒരുപാട് ഭയക്കുന്നു എന്നതിന് തെളിവാണ് കെ സുധാകരനെതിരെ കേസെടുത്തതിന് പിന്നിലെന്ന് ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി ആരോപിച്ചു.

 ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും  തോൽവി സമ്മതിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ  153 ആം വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുമ്പളയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുന്ദര ആരിക്കാടി.

 ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, ബിന്ദു ബെൻസി, പൃഥ്വിരാജ് ഷെട്ടി, ബി തിമ്മ പ്പ, മാനൻ കുമ്പള, സി എച്ച് അബ്ദുള്ള കുഞ്ഞി, രമേശ്‌ ഗാന്ധി നഗർ, ഡോൾഫി ഡിസൂസ, പുരുഷോത്തമ നായ്ക്കാപ്പ്, ഉമേഷ് മാസ്റ്റർ നായ്ക്കാപ്പ് എന്നിവർ സംബന്ധിച്ചു.


No comments