രേഖകളില്ലാതെ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി എക്സൈസ് പിടിയിൽ.
മഞ്ചേശ്വരം(www.truenewsmalayalam.com) : രേഖകളില്ലാതെ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി എക്സൈസ് പിടിയിൽ.
സത്താറ ജില്ലയിലെ യാഷാദീപ് ഷരാദ് ഡാബടെ (22) എന്നയാളെയാണ് ബസിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി എക്സൈസ് സംഘം പിടികൂടിയത്.
മയക്കുമരുന്ന് പിടികൂടുന്നതിനായുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് പണവുമായി മഞ്ചേരിയിലേക്ക് പോകുകയായിരുന്നെന്നാണ് പിടിയിലായ യുവാവ് മൊഴി നൽകിയത്.
Post a Comment