JHL

JHL

വിട്ളയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ബദിയടുക്ക സ്വദേശി മരിച്ചു


ബദിയടുക്ക: വിട്ളയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബദിയടുക്ക സ്വദേശി മരിച്ചു. ബദിയടുക്ക മുക്കംപാറ കിന്നിമാണി പൂമാണി ദൈവസ്ഥാനത്തിന് സമീപം സദ്ഗുരു നിലയത്തിലെ സന്ദേശ് (33) ആണ് മരിച്ചത്. ബദിയടുക്ക ടൗണിലെ പത്ര ഏജന്റ് രാമചന്ദ്ര ചെട്ടിയാരുടെയും ഉമാവതിയുടെയും മകനാണ്. ഇന്നലെ വൈകിട്ട് 3.30 മണിയോടെ വിട്ള കേപ്പുവിൽ സന്ദേശ് സഞ്ചരിച്ച ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ സന്ദേശ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ബി.ജെ.പി പ്രവർത്തകനും ക്രിക്കറ്റ് കളിക്കാരനുമായ സന്ദേശ് സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തി കൂടിയായിരുന്നു. ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം വിട്ള ഗവ. ആസ്പത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരങ്ങൾ: അവിനാശ്, വിദ്യ

No comments