JHL

JHL

കുമ്പളയിൽ ഡയാലിസിസ് ചെയ്യുന്നവരുടെ കുടുംബ സംഗമം 'സ്നേഹ സ്പർശം'


കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ,കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡയാലിസിസ് ചെയ്യുന്നവരുടെ കുടുംബ സംഗമം നവ്യാനുഭവമായി.


കളിച്ചും,ചിരിച്ചും,കഥ പറഞ്ഞും,അനുഭവങ്ങൾ പങ്കുവെച്ചും,പാട്ടുപാടിയും സംഗമത്തിൽ പങ്കെടുത്തവർ രോഗം മറന്ന് സന്തോഷ നിമിഷങ്ങളിൽ അലിഞ്ഞു ചേർന്നു.

സെക്കന്ററി പാലിയേറ്റിവിന്റെ നേതൃത്വത്തിൽ കുമ്പള സി.എച്ച് സിയിൽ വെച്ച് നടത്തിയ സംഗമത്തിൽ മധൂർ,മെഗ്രാൽ പുത്തൂർ,കുമ്പള ഗ്രാമപഞ്ചായത്തുകളിലെ ഡയാലിസിസ് ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.


ഡയാലിസറും,മരുന്നും വിതരണം ചെയ്തു.വീൽ ചെയിയരിലിരുന്ന്

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം തേടിയ മിർഷാനയെ ചടങ്ങിൽ ആദരിച്ചു.


ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് താഹിറ യൂസഫ് പരിപാടി ഉത്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സക്കീന അബ്ദുല്ലഹാജി അധ്യക്ഷം വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു.

മെഡിക്കൽ ഓഫീസർ ഡോ:കെ.ദിവാകര റൈ പദ്ധതി വിശദീകരിച്ചു .

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്റഫ് കർളെ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർമൊഗ്രാൽ,ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ,പി എച്ച് എൻ കുഞ്ഞാമി എന്നിവർ പ്രസംഗിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി നന്ദിയും പറഞ്ഞു.


ഹെൽത്ത് ഇസ്പെക്ടർ മാരായ പ്രകാശ് ചന്തേര,സുരേഷ്കുമാർ എന്നിവർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.


സെക്കന്ററി പാലിയേറ്റിവ് നഴ്സ് സ്മിത,സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദുജോജി,ക്ലാർക്ക് രവികുമാർ,ജെപിഎച്ച്എൻ ശാരദ,ഫാർമസിസ്റ്റ് ഷാജി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദർശ് കെ കെ,അഖിൽ കാരായി,പിആർഒ കീർത്തന ,ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഒപ്പന,തിരുവാതിര,സ്ക്കിറ്റ്,നാടോടി നൃത്തം,സിനിമാറ്റിക് ഡാൻസ് ,മാപ്പിളപാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.

No comments