JHL

JHL

കുമ്പള ശാന്തിപ്പള്ളം വളവിൽ വീണ്ടും അപകടം


കുമ്പള: കുമ്പള ശാന്തിപ്പള്ളം വളവില്‍ റോഡ് വീതി കൂട്ടിയിട്ടും വീണ്ടും അപകടം. കാര്‍ കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കുമ്പള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് റോഡിലെ വളവില്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. കുമ്പള-മുള്ളേരിയ റോഡിന്റെ വീതി കൂട്ടുമ്പോള്‍ ശാന്തിപ്പള്ളത്തെ റോഡിലെ വളവിനും വീതി കൂട്ടിയിരുന്നു. എന്നാല്‍ ഇവിടെ സുരക്ഷാവേലിയോ മറ്റും സ്ഥാപ്പിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ഭാഗത്ത് പ്രവൃത്തി മന്ദഗതിയിലാണ് നീങ്ങുന്നത്. പല സ്ഥലങ്ങളിലും റോഡ് കിളച്ചിട്ടതിനാല്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു.

No comments