കുമ്പളയിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാതായതായി പരാതി.
കുമ്പള(www.truenewsmalayalam.com) : ഉളുവാർ ജമാഅത്തിനു കീഴിലുള്ള ദർസിൽ താമസിച്ചു പഠിച്ചു വരികയായിരുന്ന അരിയപ്പാടി നൂജില നഹ്‌ല ശരീഫ് മൻസിലിൽ അബ്ദുൽ ഖാദറിന്റെ മകൻ അഹമ്മദി(13)നെ കാണാതായതായി പരാതി.
കുമ്പള ജി എച് എസ് സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിയായ കുട്ടി തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്നാണ് വിവരം.
അബ്ദുൽ റഹ്മാന്റെ പരാതിയിൽ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
കുട്ടിയെ കണ്ടു കിട്ടുന്നവർ 04998 213037 എന്ന കുമ്പള പൊലീസ് സ്റ്റേഷൻ നമ്പറിലോ 9048239047 എന്ന പിതാവിന്റെ നമ്പറിലോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Post a Comment