ചിക്മംഗളൂരു മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു
മംഗളുരു : ഒരു വ്യാഴവട്ടത്തിനിടെ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കാൻ കർണാടകക്കാർക്കും ഭാഗ്യം. ഉത്തരകന്നഡയിലെ ചിക്‌മഗളൂരു ചന്ദ്രദ്രോണ റെയ്ഞ്ചിലെ സീതാലയനഗരി, മുല്യങ്കിരി, ബാബാ ബുദങ്കിരി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. പ്രദേശത്തെ ഏറ്റവും ഉയരമുള്ള മലനിരകളാണിത്.ചിക്‌മഗളൂരുവിൽ ആദ്യമായാണ് നീലക്കുറിഞ്ഞി ഇത്ര വ്യാപകമായി പൂക്കുന്നതെന്ന് ധാർവാഡിലെ മുൻ ബോട്ടണി പ്രൊഫസർ ആർ.പ്രമീള പറഞ്ഞു. നീലക്കുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കാൻ കർണാടകയുടെ വിവിധയിടങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് ചിക്‌മഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Post a Comment