JHL

JHL

ഡ്രോണിൽ മരുന്ന് തളിച്ചു. കുമ്പള ബംബ്രാണ പാടശേഖരത്തിൽ "ആത്മ' പദ്ധതിക്ക് തുടക്കം


കുമ്പള. കുമ്പള ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സിപിസി ആർഐ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ സഹകരണത്തോടെ "ആത്മ''പദ്ധതിയിൽ ജില്ലക്കകത്തുള്ള ട്രെയിനിംഗ് പരിപാടിയുടെ ഭാഗമായി കുമ്പള ബംബ്രാണ പാടശേഖരത്തിൽ 50 ഏക്കർ സ്ഥലത്ത് നൂതന സാങ്കേതിക വിദ്യ അഗ്രികൾച്ചർ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ്ണ സൂക്ഷ്മ മൂലക സ്പ്രെയിങ് നടത്തി.

 ചടങ്ങ് സിപിസിആർഐ ഡയറക്ടർ ഡോ: അനിത കരുൺ ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാൻ കേന്ദ്ര തലവൻ ഡോ: മനോജ് കുമാർ പദ്ധതി വിശദീകരിച്ചു. കുമ്പള കൃഷിഭവൻ ഓഫീസർ ബിന്ദു സ്വാഗതം പറഞ്ഞു.


 കാസറഗോഡ് കൃഷി അസി:ഡയറക്ടർ അനിതാ കെ മേനോൻ, കെ മണികണ്ഠൻ, കുമ്പള ഗ്രാമ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമാ- ഖാലിദ്, വാർഡ് മെമ്പർ കെ മോഹനൻ, ബംബ്രാണ പാടശേഖര സമിതി കൺവീനർ റുക്മാകര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൃഷി അസി: ഉഷാകുമാരി നന്ദി പറഞ്ഞു.


ഫോട്ടോ: കുമ്പള കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ആത്മ പദ്ധതി ബംബ്രാണ യിൽ സിപിസിആർഐ ഡയറക്ടർ ഡോ: അനൂപ് കരുൺ ഉദ്ഘാടനം ചെയ്യുന്നു.

No comments