JHL

JHL

ലഹരി വിരുദ്ധ സന്ദേശ യാത്ര: ജനങ്ങൾ അണിനിരക്കണം


കാസർകോട്  : രാഷ്ട്രത്തിന്റെ വരുംതലമുറയെ ഉൻമൂലനം ചെയ്യാൻ അന്താരാഷ്ട്ര ബന്ധമുള്ള വൻകിട ലഹരിമാഫിയ ക ൾ പ്രവർത്തിക്കുകയാണെന്നും വിദ്യാർത്ഥി സമൂഹത്തെ മാനസിക ഭ്രാന്താലയത്തിൽ സെല്ലുകളിൽ തളക്കാൻ ലഹരി മാഫിയകൾ പരിശ്രമിക്കുകയാണ് ലഹരി മാഫിയകളിൽ നിന്ന് വിദ്യാർഥികളെയും ജനങ്ങളെയും രാഷ്ട്രത്തെയും രക്ഷിക്കാൻ ജനങ്ങൾ ലഹരിവിരുദ്ധ സന്ദേശറാലി കളിൽ അണിനിരക്കണമെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘാടകസമിതി യോഗം ആഹ്വാനം ചെയ്തു

 ആശ്രയ, അനാഥകൾ ഇല്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കാസർകോട് ചെർക്കള സ്കൂളിൽ ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെ സമാപിക്കുന്ന ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ ഒരുക്കങ്ങൾ യോഗത്തിൽ വിലയിരുത്തി

 മന്ത്രിമാർ, MP, എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സ്റ്റുഡൻസ് പോലീസ് എൻ വൈ കെ പ്രതിനിധികൾ കുടുംബശ്രീ വിദ്യാർത്ഥികൾ അധ്യാപകർ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രവർത്തകർ റാലിയിൽ അണിനിരക്കും

 ആശ്രയ ജോസ് കലയപുരം അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംഘാടക സമിതി ജനറൽ കൺവീനർ സുബൈർ പടുപ്പ് സ്വാഗത പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സരിത എസ് എൻ, നാർക്കോട്ടിക് സെൽ,എസ്,ഐ , ശ്രീധരൻ നായർ പ്രൊഫസർ ഗോപിനാഥ് മാഷ്, കുടുംബശ്രീ പ്രതിനിധികളായ രത്ന ന സ്‌, ലിജിൻ, NYK പ്രതിനിധി രഞ്ജിന, ഹമീദ് ചേരങ്കൈ, ദാമോദരൻ മുട്ടം, മധു മാണിയാട്ട്, കദീജ മൊഗ്രാൽ, സലീം സന്ദേശം, തോമസ് പിജെ, ശ്രീധരൻ കെ എം, ചന്ദ്രശേഖരൻ സി കെ, ഗോപാലൻ കെ തുടങ്ങിയവർ പ്രസംഗിച്ചു

 മാത്യു പനത്തടി നന്ദിയും പറഞ്ഞു

No comments