JHL

JHL

അന്താരാഷ്ട്ര മുളദിനാചാരണം: മുളങ്കൂട്ടമൊരുക്കാൻ പരിസ്ഥിതിക്ലബ്ബ്.


മൊഗ്രാൽ പുത്തൂർ.: അന്താരാഷ്ട്ര മുളദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽപുത്തൂർ പരിസ്ഥിതി. സോഷ്യൽ ഫോറെസ്ട്രി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പൊതു ഇടങ്ങളിൽ മുളങ്കൂട്ടമൊരുക്കുന്നതിനായുള്ള മുളതൈകളുടെ വിതരണവും മുള സംരക്ഷണപ്രതിജ്ഞയെടുക്കലും സ്കൂളിലെ മുളങ്കൂട്ടത്തിന് ചുവട്ടിൽ നടന്നു. ഹെഡ്മാസ്റ്റർ എം. എൻ. രാഘവ പരിസ്ഥിതി ക്ലബ്‌ കോർഡിനേറ്റർ ടി. വി ജനാർദനൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെച്ച് പി. ടി. എ പ്രസിഡന്റ്‌ മാഹിൻ കുന്നിൽ മുളന്തൈകൾ വിതരണം ചെയ്തു. പരിപാടിയിൽ സോഷ്യൽ ഫോറെസ്ട്രി ക്ലബ്ബ് കൺവീനർ അരുൺകുമാർ, മഞ്ജുള ടീച്ചർ, സുധീഷ്. കെ. വി. മാജിത. സി. വി. ബജീഷ്. കെ. വി. സുനിത ടീച്ചർ, അമേയ. എസ്. രാഘവ് ഭവിൻ, പ്രീതേഷ്, ഫാത്തിമ. കെ. എ. തൻഹീൽ. മിർഷാദ്, സുഹ, ശ്രേയ, അഞ്ജു, സാഹിദ് എന്നിവർ പങ്കെടുത്തു.

No comments