JHL

JHL

ഇരുപതുകാരൻ തൂങ്ങിമരിച്ച നിലയിൽ



നീര്‍ച്ചാല്‍: യുവാവ് വീട്ടിനകത്തെ ഫാനില്‍ തൂങ്ങിമരിച്ചു. നീര്‍ച്ചാലിന് സമീപം ഏണിയാര്‍പ്പ് ലൈഫ് വില്ലയിലെ പരേതനായ മുഹമ്മദിന്റെയും സുഹ്റയുടെയും മകന്‍ അന്‍ചു എന്ന അന്‍സാര്‍ (20) ആണ് മരിച്ചത്. മാതാവ് സുഹ്റ പതിവുപോലെ ഇന്നലെ രാവിലെ കൂലിവേലക്കായി പോയതായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് അന്‍സാറിനെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്. പിതാവ് മുഹമ്മദ് ആറുമാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.നാസര്‍ ഏകസഹോദരനാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

No comments