JHL

JHL

കാസർകോട് ഗുണ്ടാലിസ്റ്റിൽ പെട്ട യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം


കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കുത്തേറ്റ് ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മീപ്പുഗുരിയിലെ ദീപക്കിനെയാണ് കൈക്കും കാലിനും കുത്തേറ്റ് കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ദീപക്കിനെതിരെ അടുത്തിടെ കാപ്പ ചുമത്തിയിരുന്നു. ഇന്നലെ പുലർച്ചെ 12.30ഓടെയാണ് സംഭവം. മീപ്പുഗുരിയിലെ ബന്ധു കന്യയുടെ വീട്ടിൽ നിൽക്കുന്നതിനിടെ അതിക്രമിച്ച് വീട്ടിൽ എത്തിയ സംഘം കന്യയെ കയ്യേറ്റം ചെയ്യുകയും ഇവിടെ ഉണ്ടായിരുന്ന ദീപകിനെ വീടിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ട് പോയി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ സന്ദീപ്, ശ്രീഹരി, ലോകേഷ്, പുഷ്പരാജ്, തേജസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു നാലു പേർക്കുമെതിരെയാണ് കേസ്.

മാരാകായുധങ്ങളുമായി എത്തിയായിരുന്നു അക്രമം. കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസും പോലീസും സന്ദീപ്, തേജസ് എന്നിവരുടെ വീടുകളിൽ ചാരായവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നിൽ കന്യ എന്നാരോപിച്ചായിരുന്നു അക്രമം എന്നാണ് വിവരം. സംഭവത്തിൽ നരഹത്യശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

No comments