JHL

JHL

ഒരു മാസത്തിനിടെ കുമ്പളയ്ക്ക് നഷ്ടപ്പെട്ടത് രണ്ട് യുവ വ്യാപാരികളെ


കുമ്പള. ഒന്നിന് പിറകെ ഒന്നായി യുവാക്കളുടെ മരണം കുമ്പളയ്ക്ക് തേങ്ങലായി. രണ്ട് യുവ വ്യാപാരികളെയാണ് ഒരുമാസത്തിനിടെ കുമ്പളയ്ക്ക് നഷ്ടപ്പെട്ടത്.

 കുമ്പള മീപ്പിരി സെന്ററിലെ വ്യാപാരിയായിരുന്ന ആരിക്കാടി ബന്നങ്കുളം സ്വദേശി ഹാരിസ് കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഹൃദയാഘാതത്തെതുടർന്ന് മരണപ്പെട്ടത്. പിന്നാലെ ഇന്നലെ കുമ്പളയിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്ന കൊടിയമ്മ ജീലാനി നഗറിലെ അഹ്മദ് സിനാന്റെ മുങ്ങിമരണം വ്യാപാരികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. ഇന്നലെ വൈകുന്നേരം ബന്ദിയോട് ചിന്നമുഗർ കുളത്തിൽ കുളിക്കുന്നതിനിടെയാ യിരുന്നു അപകടം.

 കുമ്പള പെർവാഡ് മാട്ടം കുഴിയിലെ സൈനുദ്ദീൻ- ബീഫാത്തിമ ദമ്പതികളുടെ മകനാണ് അഹമ്മദ് സിനാൻ. ഇപ്പോൾ കൊടിയമ്മ ജീലാനി നഗറിലാണ് താമസം.

സഹോദരങ്ങൾ:ഷുഹൈൽ, സമീർ, സമീറ, ഷംന, ഷെറിൻ.മയ്യത്ത് ഉച്ചയോടെ കുമ്പള ബദർ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.സിനാന്റെ നിര്യാണത്തിൽ അനുശോചിച്ച് ആദര സൂചകമായി കുമ്പളയിൽ മൊബൈൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിക്കുന്നു.നിര്യാണത്തിൽ കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ, വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയവർ അനുശോചിച്ചു.

No comments