JHL

JHL

എൻ സി പി ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി


കാസർകോട്: എൻ സി പി കാസർകോട് ജില്ലാ, സംസ്ഥാന ഭാരവാഹികളായി പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് കാസർകോട് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കാസർകോട് പുതിയ ബസ്സ്റ്റാൻഡിന് സമീപമുള്ള കല്ലുവളപ്പ് ഹോളിഡേ ഇൻ ഓഡിറ്റോറിയത്തിൽ എൻ.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.ബാലൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ഉബൈദുള്ള കടവത്ത് അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാ പ്രസിഡന്റ് കരീം ചന്തേര മുഖ്യപ്രഭാഷണം നടത്തി. എൻ എം സി സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത്, എൻ സി പി ജില്ലാ വൈസ് പ്രസിഡന്റ് ടി.ദേവദാസ്, ട്രഷറർ ബെന്നി നാഗമാറ്റം, എം.വി സുകുമാരൻ, എ.ടി വിജയൻ, വസന്തകുമാർ. കാട്ടുകുളങ്ങര, ഹാഷിം അരിയിൽ.ദാമോദര ബെള്ളിഗെ, മുഹമ്മദ് കൈമ്പ, ഇ.ടി മത്തായി, ടി. നാരായണൻ, സുബൈർ പടുപ്പ്, ഷാഫി സുഹ്‌രി, നാസർ പള്ളം, പി സി സീനത്ത്, എൻ.ഷമീമ, ഖദീജ മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതവും അബ്ദുൾ സലാം നന്ദിയും പറഞ്ഞു. 


എൻ സി പി സംസ്ഥാന, ജില്ലാ ഭാരവാഹികൾക്ക് കാസർകോട് ബ്ലോക്ക് കമ്മറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കരീം ചന്തേര മുഖ്യപ്രഭാഷണം നടത്തുന്നു



......

No comments