JHL

JHL

ഇശൽ ഗ്രാമം ആഹ്ലാദത്തിൽ: 2 എംബിബിഎസ് ഡോക്ടർമാർ കൂടി ആതുരസേവന രംഗത്ത്

മൊഗ്രാൽ. ഡോക്ടേഴ്സ് ഗ്രാമമാകാൻ ഇശൽ ഗ്രാമം. കഴിഞ്ഞവർഷം മൂന്ന് ഡോക്ടർമാർ പഠനം പൂർത്തിയാക്കി മൊഗ്രാലിൽ നിന്ന് ആതുരസേവനരംഗത്ത് പ്രവേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ വർഷം രണ്ട് എംബിബിഎസ് ഡോക്ടർമാർ കൂടി പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചത്. ഈ വർഷം അവസാനത്തോടെ 3 ഡോക്ടർമാർ കൂടി പഠനം പൂർത്തിയാക്കും. ഇത് കൂടാതെ  ഡെന്റൽ വിഭാഗത്തിൽ ഡോക്ടറായവരുമുണ്ട്. നിരവധി യുവതി-യുവാക്കൾ ഇപ്പോൾ എംബിബിഎസ് പഠനത്തിലുമാണ്.ഒരു ഡോക്ടേഴ്സ് ഗ്രാമമാ കാൻ മൊഗ്രാൽ ഇശൽ ഗ്രാമം ഒരുങ്ങുന്നുവെന്നത് നാട്ടുകാരെ ഏറെ ആഹ്ലാദത്തിലാക്കുന്നു.

 ഈ വർഷം ആദ്യം എംബിബിഎസ് ഡോക്ടറേറ്റ് നേടിയവരാണ് ഡോ: ജൗസാ -അഹമ്മദും, ഡോ: അഹമ്മദ് സിയാൻ അലിയും.ഇതിൽ ജൗസാ- അഹമ്മദ്‌ റിയാദ് ഇന്ത്യൻ എംബസി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസവും, ഡിഗ്രീ പഠനവും. എൻ ആർഐ കോട്ടയിലൂടെ മംഗളൂരു  ഏജെ മെഡിക്കൽ കോളേജിലായിരുന്നു എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ അതേ കോളേജിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. കോഴിക്കോട് സ്വദേശി ഡോ: യാസറാണ് ഭർത്താവ്.  ഒഐസിസി റിയാദ് റീജിനൽ പ്രസിഡണ്ടും, ഗ്ലോബൽ ഒ ഐസിസിയുടെ കൺവീനർമാരിൽ ഒരാളുമായ മൊഗ്രാൽ കൊപ്ര ബസാർ സ്വദേശി സി എം കുഞ്ഞഹമ്മദ് - ജമീല ദമ്പതികളുടെ മകളാണ് ഡോ: ജൗസ.

 ഡോക്ടർ അഹ്മദ് സിയാൻ അലി എഫ് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മംഗളൂരു പിയു കോളേജിൽ നിന്നാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. മംഗളൂരു ഏജെ മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. നേരത്തെ ഡോ: സിയാൻ അലി കാസറഗോഡ് മൈത്ര ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ കർണാടക ബട് ക്കളിൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തു വരുന്നു. മൊഗ്രാൽ പെർവാഡ് ബി എൽ മുഹമ്മദലി- കമറുന്നിസാ ദമ്പതികളുടെ മകനാണ് ഡോ: സിയാൻ അലി. അവിവാഹിതനാണ്.

 വിദ്യാഭ്യാസ പുരോഗതിയിൽ എന്നും പ്രോത്സാഹനം നൽകുന്ന ഗ്രാമമാണ് മൊഗ്രാൽ. എസ്എസ്എൽസിയിൽ തൊട്ടുതന്നെ ഇത് പ്രകടമാണ്. ഡോക്ടർമാർക്ക് പുറമേ നിരവധി എഞ്ചിനീയർമാരും, പ്രൊഫസർമാരും, അധ്യാപകരും ഇശൽ ഗ്രാമത്തിലുണ്ട്. ഇത് ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാണെന്ന് നാട്ടുകാർ പറയുന്നു.

No comments