JHL

JHL

കാണാതായ വിദ്യാർത്ഥി തമിഴ്നാട്ടിലുള്ളതായി വിവരം


കുമ്പള(www.truenewsmalayalm.com) : കുമ്പളയിൽ നിന്ന് കാണാതായ വിദ്യാർത്ഥി തമിഴ്നാട്ടിൽ ഉള്ളതായി വിവരം ലഭിച്ചു. ഉളുവാറിലെ ദർസ് വിദ്യാർത്ഥി അഹമ്മദ് എന്ന പതിമൂന്നുകാരനെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. കുമ്പള ഹയർ സെക്കൻററി സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിയായ കുട്ടി ആരുടെയോ ഫോണിൽ നിന്ന് മാതാവിനെ വിളിച്ച് ഞാൻ ട്രെയിനിലാണെന്നും കാഞ്ഞങ്ങാട് എത്താറായെന്നും ഉടൻ കാസർകോട് എത്തുമെന്നും അറിയിക്കുകയായിരുന്നു.

   വീട്ടുകാർ വിവരം കുമ്പള പൊലിസിനെ അറിയിച്ചു. കുട്ടി വിളിച്ച നമ്പറിൽ പൊലീസ് ബന്ധപ്പെട്ടപ്പോൾ നിലവിൽ കുട്ടി രാമേശ്വരത്തു നിന്നും മധുരൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതായാണ് മനസ്സിലായത്. കുട്ടി തമിഴ്നാട് പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

രാത്രിയോടെ ബന്ധുക്കളെയും കൂട്ടി കുമ്പളയിൽ നിന്ന്  പൊലീസ് മധുരയിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

No comments