JHL

JHL

കൊല്ലൂരിൽ തീർത്ഥാടനത്തിന് പോയ മലയാളി യുവതിയെ ഒഴുക്കിൽ പെട്ട് കാണാതായി

മംഗളൂരു : കൊല്ലൂരിലെ ശ്രീ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ഒഴുക്കിൽ പെട്ട് കാണാതായി.തിരുവനന്തപുരം സ്വദേശി മുരുകന്റെ ഭാര്യ  ചാണ്ടി ശേഖരൻ (42) ആണ് ഒഴുക്കിൽ പെട്ടത്. തീർത്ഥാടനത്തിനായി തിരുവനന്തപുരത്ത് നിന്ന് 14 പേരടങ്ങുന്ന സംഘത്തോടൊപ്പം എത്തിയതായിരുന്നു ഇവർ. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും കൊല്ലൂർ പോലീസും ചേർന്ന് മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ്.വൈകീട്ട് ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം കുടുംബം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.  ഭർത്താവ് മുരുകനും മകൻ ആദിത്യയും ഒപ്പമുണ്ടായിരുന്നു. വെള്ളത്തിന്റെ ഒഴുക്കിൽ ആദിത്യ തെന്നി വീണു. മുരുകനും ചാണ്ടി ശേഖരനും നീന്തലറിയില്ലെങ്കിലും വെള്ളത്തിൽ ചാടി. ചാണ്ടി ശേഖരൻ ഒലിച്ചുപോയി. മുരുകനെയും ആദിത്യയെയും നാട്ടുകാർ രക്ഷപ്പെടുത്തി. ബാലരാമപുരം സ്വകാര്യ കുറിയർ ഓഫിസിലെ ജീവനക്കാരി ആണ് ശാന്തി ശേഖർ. മുരുകൻ പേയാട്ട് തുന്നൽ കട നടത്തുകയാണ്. ആദിത്യൻ വിളപ്പിൽശാല ശാന്തി നികേതൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

No comments