JHL

JHL

ഇന്ന് ടൂറിസം ദിനം:ടൂറിസം പദ്ധതികളിൽ ഇടം പിടിക്കാതെ മൊഗ്രാൽ പുഴയോരവും, കടലോരവും.


മൊഗ്രാൽ. വിനോദസഞ്ചാര മേഖലയിൽ അനന്തസാധ്യതകളുള്ള മൊഗ്രാൽ പുഴയോരവും, കടലോരവും ജില്ലയിലെ ടൂറിസം പദ്ധതികളിൽ ഇടം പിടിക്കാതെ പോകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം.


 മൊഗ്രാലിലെ വിവിധ പ്രദേശങ്ങൾ ഉൾക്കൊണ്ട് കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്നതാണ് വിശാലമായ മൊഗ്രാൽ പുഴയോരം. പുഴയ്ക്കു നടുവിലുള്ള തുരുത്തുകൾ പുഴയുടെ ഭംഗി വിളിച്ചോതുന്നു. മൊഗ്രാൽ നാങ്കി മുതൽ കൊപ്പളം വരെയുള്ള വിശാലമായ കടലോരം ടൂറിസം വികസനത്തിന് ഏറെ അനുയോജ്യമാണ്. കോ വിഡ് കാലത്തിനു മുൻപ് പ്രദേശവാസികൾ മുൻകൈയെടുത്ത് കടലോരത്ത് ജനങ്ങളെ ആകർഷിക്കാൻ മാസങ്ങളോളം "ബീച്ച് ഫെസ്റ്റ്"കളൊക്കെ സംഘടിപ്പിച്ചിരുന്നു.


 മൊഗ്രാൽ പുഴയോര ടൂറിസം പദ്ധതികളുടെ സാധ്യതകൾ ജില്ലയിലെ ടൂറിസംവകുപ്പ് അധികൃതർ നേരിട്ട് മനസ്സിലാക്കിയതുമാണ്. ടൂറിസം പദ്ധതികളിൽ മൊഗ്രാലിനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞവർഷം ടൂറിസം ദിനത്തിൽ മൊഗ്രാൽ ദേശീയവേദി പുഴയിലെ തിരുത്തിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മൊഗ്രാലിലെ പുഴയോരത്തും, കടലോരത്തും ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ഫോട്ടോ: മൊഗ്രാൽ പുഴയോരവും,കടലോരവും

No comments