JHL

JHL

രാമൻ ടൈലറും കുടുംബവും ഇനി ബൈത്തുറഹ്മയുടെ തണലിലേക്ക്


കുമ്പള: കാസറഗോഡ് പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗർ ഖത്തീബ് നഗറിൽ കാലങ്ങളായി ടൈലറിംഗ് തൊഴിലെടുത്തുവരുന്ന രാമനും കുടുംബത്തിനും "ബൈത്തുറഹ്മ" ഭവനം നൽകി തുളുനാട്ടിൽ മാനവിക സൗഹാർദ്ദത്തിനു മാതൃകയായി മുസ്ലിം ലീഗ് അംഗടിമുഗർ ശാഖാ കമ്മിറ്റി.കുന്നിൻ ചെരുവിൽ ചാപ്പ കെട്ടിടത്തിൽ

താമസിക്കുന്നതിനിടെ മഴക്കാലത്ത് ചെറിയ ഈ വീട് തകരുകയും പിന്നീട് ടൈലറിംഗ് ഷോപ്പിൽ തന്നെ പെൺമക്കളടങ്ങിയ കുടുംബം താമസിക്കേണ്ടി വന്നു തുടർന്ന്   

വാടക റൂമിലേക്ക് മാറിയെങ്കിലും വാടക നല്കാനാവാതെ അവിടെന്നും ഇറങ്ങേണ്ട വിഷമകരമായ സാഹചര്യമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് അംഗടിമുഗർ ഗ്ലോബൽ കെഎംസിസിയും സംയുക്തമായി ശാഖാ ലീഗ് കമ്മിറ്റി അംഗടിമുഗർ ആമനയിലെ ആഞ്ചു സെന്റ് സ്ഥലത്ത് മനോഹരമായ വീട് നിർമ്മിച്ച്‌ നൽകിയത് ,മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു .


എകെഎം അഷ്‌റഫ് എംഎൽഎ,മുസ്ലിം ലീഗ് മണ്ഡലം നേതാക്കന്മാരായ ടിഎ മൂസ ,എം അബ്ബാസ്,അസീസ് കളത്തൂർ അടക്കമുള്ള മുസ്ലിം നേതാക്കന്മാരും ജില്ലാ പഞ്ചായത്ത് മെമ്പർ കമലാക്ഷി തുടങ്ങിയവർ സംബന്ധിച്ചു

1 comment: