മുഅല്ലിം ഡേ;ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
പുത്തിഗെ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഹ്വാന പ്രകാരം നടത്തി വരുന്ന മുഅല്ലിം ഡേ മുഗു റോഡ് മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് കുമ്പള എക്സൈസ് റൈഞ്ച് ഓഫിസർ നസറുദ്ദീൻ സർ നേതൃത്വം നൽകി. ചേലക്കാട് ഉസ്താദ് അനുസ്മരണം, ആദരിക്കൽ ചടങ്ങ് ,മജ്ലിലിസിന്നൂർ തുടങ്ങിയവും നടത്തി. സ്വദർ മുഅല്ലിം ശഫീഖ് ദാരിമി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ഹമീദ് അജ്മീർ അധ്യക്ഷം വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് അബു.ടി ഉൽഘാടനം ചെയ്തു. ഖത്തീബ് ഖാസിം ദാരിമി നേതൃത്വം നൽകി. അശ്റഫ് ഉറുമി അൽഅസ്ഹരി, പി.കെ.എ.മജീദ്, ഇബ്രാഹിം കിൻഫ്ര, ഇസ്മാഈൽ ഹാജി, മുനീർ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment